പോലീസിന് “സ്വാമി” എന്ന് വാക്ക് ഉപയോഗിക്കാം : ഡി.ജി.പി

Jaihind Webdesk
Monday, November 19, 2018

Sabarimala-Police-DGP-Behra

ശബരിമലയിൽ ഭക്തരോട് പോലീസിന് സ്വാമി എന്ന് വാക്ക് ഉപയോഗിക്കാമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. സോപാനം, മാളികപ്പുറം, ഫ്ളൈഓവര്‍, പതിനെട്ടാംപടിക്ക് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം ഉണ്ടാകാതിരിക്കാന്‍ ഷൂസ്, ബെല്‍റ്റ് എന്നിവ ധരിക്കേണ്ടതില്ലന്നെ ഡി.ജി.പി അറിയിച്ചു.

ഭക്തരെ സ്വാമി എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സാമാന്യമര്യാദപ്രകാരം ഉചിതമായ വാക്കുകള്‍ അഭിസംബോധനയ്ക്ക് ഉപയോഗിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടന്നും ഡി.ജി.പി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.