ഭൂമി തട്ടിപ്പ് : ജോയ്‌സ് ജോര്‍ജിന് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

Thursday, February 28, 2019

Joyce-George-Renuraj

ഭൂമി തട്ടിപ്പ് കേസില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. ഇടുക്കി കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ്ജും ബന്ധുക്കളും ചേര്‍ന്ന് ആദിവാസികളുടെ  ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് നോട്ടീസ്.  മാര്‍ച്ച് ഏഴിന് ഭൂരേഖകള്‍ ഹാജരാക്കണം.   സബ് കളക്ടര്‍ രേണുരാജിന്‍റേതാണ് നിര്‍ദേശം.

നേരത്തെ, രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ സബ് കളക്ടര്‍ പ്രേം കുമാര്‍  ഭൂമിയുടെ പട്ടയം ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു.  ഇതേത്തുടര്‍ന്ന്  ജോയ്സ് ജോര്‍ജ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ഇതിന്‍റെ  അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാന്‍ കളക്ടര്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

പുനഃപരിശോധനയ്ക്ക് വേണ്ടി ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സബ് കളക്ടര്‍ രേണു രാജ് ജോയ്സ് ജോര്‍ജ്ജിന് നോട്ടീസ് അയച്ചിട്ടുള്ളത്.