സിപിഐയുടെ എതിര്‍പ്പ് മറികടന്ന് എസ്.രാജേന്ദ്രന് പാര്‍ട്ടിയുടെ രഹസ്യ ശാസന മാത്രം

Jaihind Webdesk
Thursday, February 14, 2019

S-Rajendran-MLA

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച മൂന്നാർ എംഎൽഎ എസ്.രാജേന്ദ്രനെതിരായ നടപടി പാർട്ടി രഹസ്യ ശാസനയിൽ ഒതുക്കി. നടപടിയെടുക്കണമെന്നും അല്ല വെറും ശാസനയിൽ ഒതുക്കിയാൽ മതിയെന്നു ഉള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പാർട്ടിയിൽ ഭിന്നത രൂക്ഷമാക്കുന്നതിനിടെയാണ് എംഎൽഎക്കെതിരായ നടപടി രഹസ്യ ശാസനയിൽ ഒതുക്കിയിരിക്കുന്നത്.

ദേവികുളം സബ് കളക്ടർ ഡോ.രേണു രാജിനോട് അപമര്യാദയായി പെരുമാറിയ മൂന്നാർ എംഎൽഎ എസ് രാജേന്ദ്രനെ സംരക്ഷിക്കില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിപിഐയെ ധരിപിച്ചത്. റവന്യു വകുപ്പ് കയ്യാളുന്ന സിപിഐ എംഎൽഎ യുടെ പെരുമാറ്റത്തിൽ കടുത്ത അമർഷമാണ് സിപിഐ പ്രകടിപ്പിച്ചത്. സബ് കളക്ടറുടെ നടപടിയ്ക്ക് സിപിഐ പൂർണ പിന്തുണയാണ് നൽകുന്നത്.

അതേസമയം മൂന്നാറിലെ ഭൂപ്രശ്‌നങ്ങളിൽ എക്കാലവും മുന്നിൽ നിൽക്കുന്ന എംഎൽഎ രാജേന്ദ്രനെ സബ് കളക്ടർക്കെതിരായ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ തള്ളി പറഞ്ഞത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സിപിഐ ആവർത്തിച്ച് പറയുന്ന പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ നേതൃത്വം നടപടി രഹസ്യ ശാസനയുടെ പേരിൽ ഒതുക്കിയത്. പരാമർശത്തിൽ സബ് കളക്ടർക്ക് വേദനയുണ്ടാക്കിയെങ്കിൽ എന്ന് പറയുന്നതിന് പകരം ആർക്കെങ്കിലും എന്ന പദം ഉപയോഗിചാണ് എംഎൽഎ ഖേദം പ്രകടിപ്പിച്ചത്.

എംഎൽഎയുടെ പരാമർശങ്ങൾ പുറത്ത് വന്നയുടൻ സബ് കളക്ടറെ സംരക്ഷിച്ച് റവന്യം മന്ത്രി രംഗത്ത് വന്നിരുന്നു, അതേസമയം തർക്കത്തിനിടയാക്കിയ വനിതാ വ്യവസായ കേന്ദ്രത്തിന്‍റെ നിർമാണം അനധികൃതമാണെന്ന് ഇടുക്കി കളക്ടർ റിപോർട്ട് നൽകി. എംഎൽഎ രാജേന്ദ്രനോട് സിപിഎം ജില്ലാ സെക്രട്ടറി സജയചന്ദ്രൻ വിശദീകരണം തേടി എന്ന് വരുത്തി തീർത്ത ശേഷമാണ് രഹസ്യ ശാസനയിൽ നടപടി ഒതുങ്ങിയത്, ഈ തീരുമാനം സിപിഐ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട്, വരും ദിവസങ്ങളിൽ ജില്ലയിൽ സിപിഎം, സിപിഐ നേതൃത്വത്തിൽ പൊട്ടിത്തെറിയുണ്ടാക്കും