കൊട്ടാക്കാമ്പൂർ ഭൂമി തട്ടിപ്പ് : ജോയ്‌സ് ജോർജിന്‍റെയും കുടുംബത്തിന്‍റെയും പട്ടയവും തണ്ടപ്പേരും റദ്ദാക്കി

Jaihind News Bureau
Monday, September 9, 2019

Joyce-George

അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിന്‍റെ വിജയമാണു കൊട്ടാക്കാമ്പൂർ ഭൂമി തട്ടിപ്പിൽ ജോയ്‌സ് ജോർജിന്‍റെയും കുടുംബത്തിന്‍റെയും പട്ടയവും തണ്ടപ്പേരും റദ്ദു ചെയ്ത നടപടി. ദേവികുളം സബ്ബ് കളക്ടർ രേണു രാജ് ഐ.എ.എസ്.ആണ് ഉത്തരവിറക്കിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ദേവികുളം കോടതിയിലും ഹൈക്കോടതിയിലും നൽകിയ പരാതിയെ തുടർന്നാണ് മുൻ എം.പി.യുടെ ഭൂമി തട്ടിപ്പ് വിവരം പുറത്തുവന്നത്.

ജോയിസ് ജോര്‍ജിന്‍റേയും  ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ഉത്തരവിറങ്ങിയതോടെ ഭരണസ്വാധീനത്തിലൂടെ രക്ഷപെടുവാനുള്ള മുൻ എം.പിയുടെ ശ്രമമാണ് പരാജയപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വേണ്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതതിന്റെ പശ്ചാതലത്തിലാണ് തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ദേവികുളം സബ് കളക്ടറുടെ ഉത്തരവിറങ്ങിയത്. 

കാലങ്ങളായി നിലനില്‍ക്കുന്ന കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ ഇടപെടലാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങാൻ കാരണം. 2017-ൽ ദേവികുളം സബ് കളക്ടർ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ജോയ്സ് ജോർജിന്റെ ഭരണ സ്വാധീനത്തിൽ ലാന്‍റ് റവന്യൂ കമ്മീഷണർ നടപടി റദ്ദാക്കിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മുകേഷ് മോഹനൻ.എൻ.കെ.ബിജു എന്നിവർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വീണ്ടും ഹിയറിംഗ് നടത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് രേഖകള്‍ ഹാജരാക്കുവാന്‍ ജോയിസ് ജോര്‍ജ്ജിനും കുടുംബത്തിനും നിരവദി തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതിന് തയ്യാറാകാതെ അഭിബാഷന്‍ മുഖേനെയാണ് രേഖകള്‍ സമര്‍പ്പിച്ചത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കുന്നതിനും കഴിയാതെ വന്ന സാഹചര്യത്തിലാണ് നിലവില്‍ ജോയിസ് ജോര്‍ജ്ജിന്റേയും മറ്റ് ബന്ധുക്കളുടേയും പേരിലുള്ള ബ്ലോ്ക്ക് നമ്പര്‍ അമ്പത്തിയെട്ടിലെ 120,121, 116, 18, 15 എന്നീ അഞ്ച് തണ്ടേേപ്പര്‍ നമ്പറുകള്‍ റദ്ദ് ചെയ്ത് പട്ടയങ്ങളും റദ്ദാക്കി  സബ്കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.  

. ഭൂമിക്ക് പട്ടയം നല്‍കിയ കാലയളവില്‍ പതിവ് അപേക്ഷകള്‍ പാസാക്കുന്നതിന് ഭൂമി പതിവ് കമ്മറ്റി ചേര്‍ന്നിട്ടില്ല, 1970 കാലയളവിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ റീ സര്‍വ്വേ ഫെയര്‍ ഫീല്‍ഡ് രചിസ്റ്ററില്‍ ഇ ഭൂമി തരിശായി കിടക്കുന്നതും സര്‍ക്കാര്‍ കൈവശക്കാരനായിട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തമായ റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്. മുൻ എം.പി.യുടെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കൊമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കപ്പെട്ടതോടെ തമിഴ് പട്ടിക ജാതിക്കാരുടെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ നടപടി ഉടൻ ഉണ്ടായേക്കാം.