ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം

Jaihind News Bureau
Sunday, November 3, 2019

Air-Pollution-Delhi

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. ഗാസിയാബാദിലും ഗുഡ്ഗാവിലും മലിനീകരണ തോത് അത്യാഹിത ഘട്ടമായ 500ന് മുകളിലാണ്. നാളെ മുതൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും. 15 ദിവസത്തേക്കാണ് ഒറ്റ ഇരട്ട വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. സംസ്ഥാന സർക്കാർ ഇതുവരെ 50 ലക്ഷം മുഖാവരണങ്ങൾ വിതരണം ചെയ്തു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക ഇന്നലെയോടെയാണ് കൂടുതൽ ഗുരുതരമായത്.