ടി.പിയുടെ മകനും എന്‍ വേണുവിനും വധഭീഷണി ; കത്ത് ലഭിച്ചത് കെ.കെ രമ എംഎല്‍എയുടെ ഓഫീസില്‍

Jaihind Webdesk
Tuesday, July 20, 2021

 

ടി.പി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും വധഭീഷണിയുണ്ട്. കെ.കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. റെഡ് ആര്‍മിയുടെ പേരിലാണ് കത്ത്. പി ജയരാജനും എ.എന്‍ ഷംസീറും പറഞ്ഞിട്ടാണ് ക്വട്ടേഷനെന്നും ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ ആര്‍എംപിക്കാര്‍ ഉണ്ടാകരുതെന്നും കത്തില്‍ പറയുന്നു.

കെ.കെ രമയുടെ മകനെ ഞങ്ങള്‍ അധികം വളര്‍ത്തില്ലെന്നും മുഖം പൂങ്കുല പോലെ ചിതറിക്കുമെന്നും കത്തില്‍ പറയുന്നു. ടി.പിയെ 51 വെട്ടുകള്‍ വെട്ടിയാണ് കൊന്നത്. മകനെ 100 വെട്ടുകള്‍ വെട്ടുമെന്നും കത്തിലുണ്ട്. റെഡ് ആര്‍മിയെന്നും പി.ജെ ബോയ്സ് എന്നും കത്തില്‍ എഴുതിയിട്ടുണ്ട്.