വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി. മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലൂടെയാണ് വധശിക്ഷ നിയമപരമാക്കിയത്. മൂന്നംഗ ബഞ്ചിൽ രണ്ടു പേർ വധശിക്ഷയെ അനുകൂലിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജിച്ചു.
വധശിക്ഷയും അനുകൂലിച്ചും പ്രതികൂലിച്ചും പൊതു സമൂഹത്തിൽ വാദങ്ങൾ നിലനിൽക്കുന്നതിടെയാണ് വധശിക്ഷ നിയയമപരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.കൊലപാതക കേസിലെ ഒരു പ്രതിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിടയിലാ സുപ്രീം കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മൂന്നംഗ ബെഞ്ചിൽ രണ്ടുപേരുടെ പിന്തുണയോടെയാണ് വിധി പ്രസ്താവിക്കപ്പെട്ടത്. ജസ്റ്റിസ്സുമാരായ ദീപക് | ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവർ വധശിക്ഷയെ അനുകൂലിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു. നിലവിലുളള നിയമപ്രകാരം വധശിക്ഷ നിയമപരമാണെന്ന് ഇരുവരും വ്യക്തമാക്കി.
എന്നാൽ, ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. നിയമപുസ്തകങ്ങളിലെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷ ആധുനികകാലത്തിന്റെ ശിക്ഷാവിധികളിൽ ഉൾപ്പെടാൻ പാടില്ലെന്ന നിലപാടാണ് കുര്യൻ ജോസഫ് എടുത്തത്.
വധശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാൻ സമയമായെന്നും കുര്യൻ ജോസഫ് തന്റെ വിധിന്യായത്തിൽ പറഞ്ഞു. എന്നാൽ മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലുടെ വധശിക്ഷ നിയമപരമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയായിരുന്നു.
https://youtu.be/SCgDto44Mw8