കേന്ദ്രസർക്കാരിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഷേധമുയരുന്നത് വിദ്യാർഥികൾക്കിടയിൽ നിന്നെന്ന് ഡീൻ കുര്യാക്കോസ്

Jaihind News Bureau
Monday, November 18, 2019

Dean-Kuriakose-YC_President

കേന്ദ്രസർക്കാരിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഷേധമുയരുന്നത് വിദ്യാർഥികൾക്കിടയിൽ നിന്നാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ജെഎൻയു വിദ്യാർത്ഥികളുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണം. വിദ്യാർത്തികളുടെ അരക്ഷിതാവസ്ഥ കേന്ദ്ര സർക്കാർ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ഐ ഐ റ്റി യിലെ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ സ്വീകരിക്കണമെന്ന് പാർലിമെന്റിൽ ആവശ്യപ്പെടുമെന്നും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.