കോൺഗ്രസ് നേതാക്കളെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ട : ഡീൻ കുര്യാക്കോസ്

Jaihind Webdesk
Monday, February 25, 2019

Dean-Kuriakose-YC_President

കോൺഗ്രസ് നേതാക്കളെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്ന്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ്. സോഷ്യൽ മീഡിയയിൽ വി.ടി ബൽറാം എംഎൽഎയ്ക്കെതിരെ സിപിഎം
അക്രമത്തെ വിമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. കേരളത്തിൽ മാത്രം കാണപ്പെടുന്ന അഖിലേന്ത്യാ സംഘടനയുടെ സംസ്ഥാന നേതാവിനോട് ഒന്നേ പറയാനുള്ളൂ സ്വന്തം പ്രവർത്തകരെ വിരട്ടുന്ന വിരട്ടലൊന്നും ഇങ്ങോട്ട് എടുക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്‌ ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

”വി.ടി ബൽറാം എംഎൽഎയെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് തയ്യാറാകണം”
എന്താണ് കാരണമെന്നോ..? തന്നെ പോ മോനെ ‘ബാല രാമാ’ എന്ന് വിളിച്ച സാംസ്ക്കാരിക നായികയുടെ പേര് ആരും ഭേദഗതി വരുത്തി വിളിക്കരുത് എന്ന് പറഞ്ഞതാണ് ചെയ്ത തെറ്റ്, ഭേദഗതി വരുത്തണം എന്നല്ല ഭേദഗതി വരുത്തരുത് എന്ന്, ആടിനെ പട്ടിയാക്കാൻ മിടുക്കുള്ള സൈബർ കമ്മികൾ അതിനെ തെറി വിളി ആഹ്വാനമാക്കി മാറ്റി.

മര്യാദ പഠിപ്പിക്കാൻ വരുന്നത് ആരാണ് എന്നറിയാമോ ? പെരിയയിൽ ശരത്ത് ലാലിനെയും കൃപേഷിനെയും ഇല്ലാതാക്കിയ സിപിഎമ്മിലെ യുവ നേതാക്കൾ,
സ്വന്തം പ്രവർത്തകയെ സിപിഎം എംഎൽഎ പീഡിപ്പിച്ചപ്പോൾ മൗനവൃതം എടുത്തവർ

കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്, അവരോട് എന്തുകൊണ്ട് സിപിഎം അക്രമങ്ങളെ കുറിച്ച് നിങ്ങൾ മിണ്ടുന്നില്ല എന്ന് ചോദിച്ചതാണോ ഇത്ര വലിയ അപരാധം ?

കോൺഗ്രസ് നേതാക്കളെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ട,
ബാലരമയിൽ നിന്ന് ലുട്ടാപ്പിയെ പുറത്താക്കിയതിന് വരെ കോൺഗ്രസിന്റെ നെഞ്ചത്ത് കയറാൻ വരുന്ന കേരളത്തിൽ മാത്രം കാണപ്പെടുന്ന അഖിലേന്ത്യാ സംഘടനയുടെ സംസ്ഥാന നേതാവിനോട് ഒന്നേ പറയാനുള്ളൂ സ്വന്തം പ്രവർത്തകരെ വിരട്ടുന്ന വിരട്ടലൊന്നും ഇങ്ങോട്ട് എടുക്കണ്ട.[yop_poll id=2]