സുരക്ഷാപിഴവ് : മുഖ്യമന്ത്രിയുടേയും, സിപിഎം കേന്ദ്ര കമ്മിറ്റിയുടേയും ഔദ്യോഗിക വെബ്സൈറ്റുകൾ ചോർന്നു

Jaihind News Bureau
Saturday, April 18, 2020

മുഖ്യമന്ത്രിയുടേയും, സിപിഎം കേന്ദ്ര കമ്മിറ്റിയുടേയും ഔദ്യോഗിക വെബ്സൈറ്റുകൾ ചോർന്നു. പ്രമുഖ സെർച്ച് എൻജിനായ മോസില ഫയർഫോക്സ് ആണ് ഇരു വെബ്സൈറ്റുകളും ചോർന്നുവെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഐപി അഡ്രസുകൾ, ഫോൺ നമ്പറുകൾ തുടങ്ങിയവ ചോർന്നു എന്നാണ് വിവരം.

സ്പ്രിംഗ്ളർ അഴിമതി വഴിതിരിച്ചു വിടാൻ പാർട്ടി അംഗമല്ലാത്ത പി.വി അൻവർ എംഎൽഎ, കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ വെബ് സൈറ്റ് ചോർന്നുവെന്ന കള്ളപ്രചരണം നടത്തിയതിനു പിന്നാലെയാണ് – സംസ്ഥാന മുഖ്യമന്ത്രിയുടെയും, സിപിഎം കേന്ദ്ര കമ്മിറ്റിയുടേയും ഔദ്യോഗിക വെബ്സൈറ്റുകൾ ചോർന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. അമേരിക്കൻ കമ്പനിയായ cloud flare incorporated എന്ന സ്ഥാപനത്തിൻ്റെ സെർവർലാണ് ഇരു website കളും പ്രവർത്തിക്കുന്നത്. വിവരങ്ങൾ ചോർന്നുവെന്ന വിവരം പുറത്ത് വിട്ടത് പ്രമുഖ സെർച്ച് എൻജിനായ മോസില ഫയർഫോക്സിൻ്റെ തന്നെ സ്ഥാപനമായ മോണിറ്ററിംഗ് സെൽ ആണ്. വൻകിട കമ്പനികൾ, ഭരണകൂടം, പ്രമുഖ രാഷ്ട്രീയ പാർടികൾ എന്നിവയുടെ website കളിലെ സുരക്ഷാ പിഴവ് കണ്ടെത്തുന്നതിനുള്ള മോണിറ്ററിംഗ് ഫയർഫോക്സ് -ലാണ് ഈ വിവരങ്ങളുള്ളത്. [email protected], [email protected] എന്നിവയാണ് ബ്രീച്ച് ചെയ്യപ്പെട്ടിട്ടുള്ളത്. പാർട്ടി website 2019 മാർച്ചിൽ ഒരു തവണയും, മുഖ്യമന്ത്രിയുടെ website 2018 ഒക്ടോബര്‍, 2019 മാർച്ച് എന്നിങ്ങനെ രണ്ട് തവണയും ചോർന്നിട്ടുണ്ട്. ഐ പി അഡ്രസുകൾ, ഫോൺ നമ്പറുകൾ തുടങ്ങി സുപ്രധാന വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തു വരുന്ന വിവരം.

സി.പി.എമ്മിന്‍റെ സെർവർ യു.എസ്. ആസ്ഥാനമായ cloudflare ൽ ആണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ വെബ്സൈറ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഇതേ US കമ്പനിയിലാണെന്നായിരുന്നു പി വി അൻവർ MLA യുടെ ആരോപണം. എന്നാൽ കോൺഗ്രസിൻ്റെ website ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിന്റെ ഇന്ത്യയിലെ സെർവറിലാണെെന്ന് KPCC ഡിജിറ്റൽ മീഡിയ സെൽ കൺവീനർ രാജു പി നായർ പറയുന്നു.

എന്തായാലും സ്പ്രിംഗ്ളർ വിവാദത്തിന് പിന്നാലെ സ്വന്തം വെബ്സൈറ്റുകൾ ചോർന്ന വിവരം കൂടി അന്വേഷിക്കേണ്ട അവസ്ഥയിലാണ് പാർട്ടിയും, സർക്കാരും.