കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് അഹമ്മദാബാദിൽ

Jaihind Webdesk
Tuesday, March 12, 2019

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചർച്ചയാകുന്ന യോഗത്തിൽ കോൺഗ്രസ് പ്രചരണ തന്ത്രങ്ങളും മുഖ്യവിഷയമാകും.

അതേസമയം, കേരളത്തിലെ സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഉണ്ടാകും. വെള്ളിയാഴ്ച്ച രാവിലെ ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരും. ഇന്നലെ ചേർന്ന സ്‌ക്രീംനിംഗ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചകളാണ് നടന്നത്.