കലാലയത്തിൽ മുറിവ് വേണ്ട അറിവ് മതിയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് സാംസ്‌കാരിക സദസ്സ്

Jaihind News Bureau
Wednesday, July 24, 2019

കലാലയത്തിൽ മുറിവ് വേണ്ട അറിവ് മതിയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രീയ അതിപ്രസരമാണ് കലാലയങ്ങളിൽ അരങ്ങേറുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ അക്രമത്തിന്‍റെ ഭാഗമായാണ് സാംസ്‌കാരിക നായകർ ഒത്തുചേർന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ അക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സാംസ്‌കാരിക രംഗത്തുള്ളവർ രംഗത്തെത്തിയത്. വിദ്യാഭ്യാസ മേഖലയിലും ക്യാമ്പസുകളിലും തുടർച്ചയായി ഉയരുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമർശനമാണ് ഉയർന്നത്.

രാഷ്ട്രീയ അതിപ്രസരമാണ് കലാലയങ്ങളിൽ അരങ്ങേറുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വി.മധുസൂദനൻ നായർ, സിനിമാ താരം ബാലചന്ദ്രമേനോൻ, ജോർജ് ഓണക്കൂർ, ഭാഗ്യലക്ഷ്മി, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.