കോൺഗ്രസ്‌ പാർലമെൻററി പാർട്ടി യോഗം ചേർന്നു; സുപ്രധാന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാട്

Jaihind Webdesk
Wednesday, June 26, 2019

കോൺഗ്രസ്‌ പാർലമെൻററി പാർട്ടി യോഗം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്നു. രാഹുൽ ഗാന്ധി അടക്കമുള്ള എം പിമാർ യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന സുപ്രധാന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാടുകളും പാർലമെന്‍റിൽ ഉന്നയിക്കേണ്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

അതേസമയം, രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ പദവിയിൽ തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ കോണുകളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽഗാന്ധിയുടെ തുഗ്ലക് ലൈനിലെ വസതിക്കുമുന്നിൽ ഒത്തുകൂടുന്നു. രാഹുൽ തുടരണം എന്നാവശ്യപ്പെടുന്ന ബാനറുകളും പ്ലെക്കാർഡുകളും കയ്യിലേന്തി ആണ് പ്രവർത്തകർ എത്തിയിരിക്കുന്നത്.