യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ സിപിഎം അക്രമം; പരിക്കേറ്റ ദില്‍ഷാദ് ആശുപത്രിയില്‍

Jaihind News Bureau
Friday, November 13, 2020

കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ അക്രമിച്ചു. പതിനേഴാം വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ദിൽഷാദിനെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ അക്രമിച്ചത്. മൂക്കിന് പരിക്കേറ്റ ദിൽഷാദിനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങാട് പഞ്ചായത്തിലെ പതിനേഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ദിൽഷാദിന് നേരെയാണ് അക്രമം നടന്നത്. വേങ്ങാട് കുഴിൽപീടികയിൽ വെച്ച് ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിട്ട് സിപിഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. പതിനേഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകനും മറ്റു നാല് സിപിഎം പ്രവർത്തകരും ചേർന്നാണ് അക്രമിച്ചത്.

മൂക്കിന് പരിക്കേറ്റ ദിൽഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.