ഇന്നത്തെ സഖാവ് നാളത്തെ സംഘിയെന്ന് സിപിഎം തിരിച്ചറിയണം : ചാണ്ടി ഉമ്മൻ

Jaihind News Bureau
Saturday, March 20, 2021

പത്തനംതിട്ട : ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന് സി.പി.എം തിരിച്ചറിയണമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ. കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുളയിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മന്‍.

ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന് സി.പി.എം. തിരിച്ചറിയണം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ.യുടെ എട്ട് സ്ഥാനാർത്ഥികൾ പഴയ കമ്യൂണിസ്റ്റുകാരാണ്. പലയിടങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി ഓഫീസുൾപ്പെടെ ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ്. ബി.ജെ.പിയെ നേരിടുന്നതിൽ സമ്പൂർണ്ണ പരാജയമാണ് സി.പി.എം. വോട്ട് ലക്ഷ്യമിട്ട് സിപിഎം വർഗീയത ഇളക്കിവിടുകയാണെന്നും ഇതിനെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.