ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വ്യാജപ്രചാരണം : സിപിഎം നേതാവ് അറസ്റ്റിൽ

Jaihind News Bureau
Wednesday, May 13, 2020

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍. സി.പി.എം പുന്നയൂർക്കുളം ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്. സിപിഎം പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയാ സെക്രട്ടറിയുമാണ് ഇയാൾ. തൃശൂർ വടക്കേക്കാട് പൊലീസാണ് സോമരാജനെ അറസ്റ്റ് ചെയ്തത്. വ്യാജ സന്ദേശ പ്രചരണത്തിനെതിരെ തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

“ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന ഷാഫി പറമ്പിൽ എം എൽഎക്ക് എതിരെ സമൂഹത്തിൽ ഭീതി പരത്തുന്ന വിധത്തിൽ സന്ദേശം പ്രചരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടി കാണിച്ചിരുന്നു.

https://youtu.be/JCmG1Y0h8Y0