യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്; സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പാലക്കാടും, വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ തിരുവനന്തപുരത്തും രക്തദാനം നടത്തി

Jaihind News Bureau
Sunday, March 15, 2020

സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. കോവിഡ് 19 ഭീതി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ രക്തദാനം ചെയ്യുന്നവരുടെ എണ്ണം കുറയുകയും അടിയന്തിര ശസ്ത്രക്രിയക്ക് പോലും രക്തത്തിന് ക്ഷാമം നേരിടുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി പേർ രക്തദാനം നടത്തി. ക്യാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ നിർവഹിച്ചു. പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും രക്തദാനത്തിൽ പങ്കാളികളായി.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ MLA, എൻ.എസ് നുസൂർ, എസ്.എം ബാലു, ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, വിനോദ് കോട്ടുകാൽ തുടങ്ങിയവർ നേതൃത്വം നൽകി. “രക്തദാനം സാമൂഹ്യ നന്മ ഭയക്കേണ്ടതില്ല” എന്ന ക്യാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വരുംദിവസങ്ങളിൽ രക്തദാനം നടത്തുമെന്ന് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട് അറിയിച്ചു.

https://youtu.be/Y2MBKs5wtX0