കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അമലിനതിരേ സൈബർ ആക്രമണവും വ്യാജ പ്രചാരണങ്ങളും ശക്തമാക്കി സിപിഎം

Jaihind News Bureau
Tuesday, July 23, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 18 വർഷങ്ങൾക്ക് ശേഷം കെ.എസ്.യുവിന്‍റെ യൂണിറ്റ് തുടങ്ങിയതോടെ യൂണിറ്റ് പ്രസിഡന്‍റ് അമലിനതിരേ സൈബർ ആക്രമണവും വ്യാജ പ്രചാരണങ്ങളും ശക്തമാക്കി സിപിഎം. ഫെയ്സ് ബുക്കിലുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലുടെയും ആർ.എസ്.എസ് പ്രവർത്തകനാണ് എന്ന തരത്തിൽ വരുന്ന പ്രചാരണങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യുവിന്‍റെ സാന്നിദ്ധ്യം തന്നെ എസ്.എഫ്.ഐയും സിപിഎമ്മിനെയും എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതിന്‍റെ തെളിവാണ് എന്നും അമൽ ചന്ദ്ര ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.