കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം ആക്രമണം

Jaihind News Bureau
Wednesday, September 2, 2020

 

കൊല്ലം ജില്ലയിലെ ഭരണിക്കാവിലും ശക്തികുളങ്ങരയിലും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരേ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടാ സംഘങ്ങളുടെ അക്രമണം. പാർട്ടി ഓഫീസുകൾക്ക് നേരേ കല്ലേറ് നടത്തിയ സംഘം ശക്തികുളങ്ങരയിൽ തീപന്തങ്ങളും കോലങ്ങളും കത്തിച്ച് പാർട്ടി ഓഫീസുകൾക്ക് നേരേ എറിഞ്ഞു. കല്ലേറിലും അക്രമത്തിലും പാർട്ടി ഓഫീസുകളുടെ ചില്ലുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.