മന്ത്രി ജി.സുധാകരന്‍റെ മകനും സിപിഎമ്മുകാരും ഷെയർ ഹോൾഡേഴ്സ് ; ചാനല്‍ വെളിപ്പെടുത്തലോടെ വെട്ടിലായി സിപിഎം സൈബർ സഖാക്കള്‍ | VIDEO

Jaihind News Bureau
Saturday, August 29, 2020

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ മകൻ ജനം ടി വി യുടെ ഷെയർ ഹോൾഡറാണെന്ന് വെളിപ്പെടുത്തി ചാനൽ മാനേജ്മെന്‍റ്. ജനം. ടി.വിയുടെ തന്നെ ചർച്ചയ്ക്കിടയിൽ ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയുടെ മകന് പുറമേ നിരവധി സിപിഎമ്മുകാരും ചാനലിന്‍റെ ഷെയർ ഹോൾഡേഴ്സാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ മകന്‍ വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനംടിവിയുടെ ഓഹരി ഉടമകള്‍ എന്ന് ജനം ടിവി ചാനല്‍ എംഡി പി വിശ്വരൂപൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.