കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം; നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് യോഗം

Jaihind News Bureau
Thursday, August 6, 2020

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം. നെയ്യാറ്റിന്‍കര ചെങ്കലില്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് സിപിഎം യോഗം നടത്തി.  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കെ.ആന്‍സലന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നെയ്യാറ്റിൻകര പ്രദേശത്ത് പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ തന്നെ പരിപാടി സംഘടിപ്പിച്ചത്.

പൊലീസിന് കൊവിഡ് നിയന്ത്രണത്തിന്‍റെ പൂർണ്ണ ചുമതല നൽകിയിട്ടും പരിപാടിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നു. കഴിഞ്ഞ ദിവസം  ധനുവച്ചപുര ത്ത് കുടുംബാരോഗ്യ കേന്ദ്രം ഉത്ഘാടന ചടങ്ങിനെത്തിയ ഡോക്ടർക്ക് കൊവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ എംഎല്‍എ സി.കെ ഹരീന്ദ്രൻ ഉൾപ്പെടെ 20 പേർ ഇന്നലെ മുതൽ നിരീക്ഷണത്തിലാണ്. ഇത് നിലനിൽക്കെയാണ്  സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ ഇത്തരത്തിൽ  യോഗം കൂടിയത്.