കൊവിഡ് പ്രതിരോധ വാക്സിന്‍ കേന്ദ്രം : ഹരിപ്പാടിനെ മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, January 14, 2021

 

ആലപ്പുഴ : കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രം ഹരിപ്പാട് അനുവദിക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തന്നെ മുഖ്യപങ്ക് വഹിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയെ സർക്കാർ ഒഴിവാക്കുകയായിരുന്നു.

ജില്ലയിലെ മിക്ക കൊവിഡ് രോഗികൾക്കും ചികിത്സ ഒരുക്കിയത് ഹരിപ്പാട്ടാണ്. ഇതിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും പ്രതിരോധ വാക്സിൻ സെന്‍റർ നല്‍കുന്നതിനിന്ന് ഒഴിവാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊവിഡ് പ്രതിരോധ വാക്സിൻ സെന്‍റർ ഹരിപ്പാട് അനുവദിക്കാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് ഡി.എം.ഒ, ജില്ലാ കളക്ടർ എന്നിവരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു.