രാജ്യത്ത് 24 മണിക്കൂറിനിടെ 1.79 ലക്ഷം കൊവിഡ് കേസുകള്‍, 146 മരണം; ടിപിആർ 13.29%

Jaihind Webdesk
Monday, January 10, 2022

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വർധന.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ കഴിഞ്ഞ ദിവസത്തെക്കാൾ 12.5 ശതമാനം ഉയർന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനവുമാണ്. ഒറ്റ ദിവസത്തിനിടെ 146 മരണങ്ങളാണ് കൊവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. നിലവിൽ 7,23,619 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്താകെ 151.94 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനം ആയി. 4,033 ഒമിക്രോൺ കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.