തലസ്ഥാനത്ത് പൊലീസുകാർക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു ; രണ്ട് എസ് ഐമാർ ഉൾപ്പടെ 25 പേർക്ക് രോഗബാധ

Jaihind Webdesk
Monday, June 14, 2021

തിരുവനന്തപുരം : ജില്ലയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്‌ ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്കാണ് തിരുവനന്തപുരം നഗരപരിധിയിൽ മാത്രം വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പേരൂര്‍ക്കട സ്റ്റേഷനിലെ 12 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കും രോഗം ബാധിച്ചു. ജില്ലയ്‌ക്ക് പുറത്തും പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്പര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍..