കൊവിഡ് രണ്ടാം തരംഗം : സംസ്ഥാനങ്ങള്‍ക്ക് നിർദേശങ്ങളുമായി കേന്ദ്രം ; ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണം

 

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തിനെതിരെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നിർബന്ധമാക്കിയതുള്‍പ്പെടെ അഞ്ച് നിർദേശങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചു. മഹാരാഷ്ട്രയും

ആന്‍റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം, കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം കൂട്ടുക, നിയന്ത്രണം കടുപ്പിക്കുക, ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തുക,  മരണ നിരക്ക് കൂടിയ സ്‌ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.

കേരളത്തിലെ സാഹചര്യം കേന്ദ്രം പ്രത്യേകം വിലയിരുത്തി. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം നിർദേശം നല്‍കി. അതേസമയം കേരളത്തിലേത് ശാസ്ത്രീയമായ പ്രതിരോധപ്രവർത്തനമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളാനാവില്ലെന്നും കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Comments (0)
Add Comment