കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

Jaihind News Bureau
Tuesday, December 22, 2020

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. യുകെയിലെ അതിവേഗ കൊവിഡ് വ്യാപനവും വരാനിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളും കണക്കിലെടുത്താണ് നടപടി. മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പുനരാരംഭിച്ചു. യുകെയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയ കേന്ദ്ര നടപടി ഇന്ന് അർധരാത്രിയോടെ പ്രാബല്യത്തിൽ വരും. 31 വരെയാണ് യാത്രാവിലക്ക്. യുകെ യിൽ നിന്ന് വന്നവരും യുകെ വഴി വന്നവരും 7 ദിവസം ക്വാറന്‍റീനിൽ കഴിയുകയും ആർടിപിസിആർ നടത്തുകയും വേണം.

മഹാരാഷ്ട്ര ജനുവരി 5 വരെ രാത്രി 11 മണി മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തി. യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും വരുന്നവർക്ക് 15 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കി. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ ക്രിസ്തുമസ്, പുതുവത്സര ആലോഷങ്ങൾ കഴിയുമ്പോൾ രോഗബാധ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഡൽഹിയും രാജസ്ഥാനും ആഘോഷങ്ങൾ വീട്ടിലാക്കാൻ കർശന നിർദ്ദേശം നൽകി. ആശങ്ക വേണ്ടെന്നും ജാഗ്രത തുടരണം എന്നുമാണ് ആരോഗ്യ മന്ത്രാലത്തിന്‍റെ (പതികരണം.

വൈറസിന്‍റെ നിലവിലെ മാറ്റം വാക്‌സിൻ പരീക്ഷണത്തെ ബാധിക്കില്ലെന്നാണ് കമ്പനികൾ പറയുന്നത്. രാജ്യത്തെ ആകെ രോഗബാധിതർ ഒരു കോടിയിലെത്തിയെങ്കിലും 3 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ദിവസേന 300 ന് മുകളിൽ മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.