തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക് ; 29 പേർ ഇടുക്കി അതിർത്തി പ്രദേശത്തുള്ളവർ

Jaihind News Bureau
Friday, April 10, 2020

തമിഴ്നാട് തേനി ജില്ലയിൽ കൊവിഡ് പെരുകുന്നു. ജില്ലയില്‍ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിലെ അതിർത്തി പ്രദേശത്തുള്ളവരാണ് അസുഖം കണ്ടെത്തിയതില്‍ 29 പേർ. ഇവരിൽ 23 പേർ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തേനിയില്‍ രോഗികളുടെ എണ്ണം കൂടുന്നത് ഇടുക്കി ജില്ലാ ഭരണകൂടത്തിനും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.