കേരളത്തില്‍ നിന്നുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

Jaihind News Bureau
Thursday, February 11, 2021

 

മുംബൈ : കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിമാനമാര്‍ഗമോ ട്രെയിന്‍മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനഫലം വേണം. ഇല്ലെങ്കില്‍ രണ്ടിടങ്ങളിലും പരിശോധന നടത്തേണ്ടിവരും.

നേരത്തെ ഗുജറാത്ത്, ഗോവ,ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.