ലോക്ഡൗൺ: പ്രതിസന്ധിയിലായ സാധാരണക്കാർക്കായി സർക്കാർ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണം: വി.ഡി സതീശൻ, വീഡിയോ

Jaihind News Bureau
Tuesday, March 24, 2020

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ സാധാരണക്കാർക്കായി സർക്കാർ അടിയന്തിരമായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശൻ എം.എൽ.എ. കൊവിഡ് പാക്കേജ് എന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച 20000കോടിയുടെ പാക്കേജുകൊണ്ട് ജനങ്ങൾക്ക് പ്രത്യേക പ്രയോജനം ഉണ്ടാകുന്നില്ല. പ്രളയാനന്തരം ദുരിതബാധിതർക്ക് സഹായം നൽകിയതുപോലെ ഈ അവസരത്തിലും പ്രത്യക പദ്ധതികൾ അനുവദിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടു.