മാഹിയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചു

Jaihind News Bureau
Tuesday, March 17, 2020

കണ്ണൂർ: കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചു. ചാലക്കര സ്വദേശിയായ 68 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. മാഹി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവരിപ്പോള്‍. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. അതേസമയം, കോവിഡ്‌ വൈറസ് ബാധ ലക്ഷണങ്ങളുള്ള മൂന്ന് പേര്‍ കേന്ദ്ര ഭരണ പ്രദേശത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

teevandi enkile ennodu para