ഇന്ത്യയില്‍ 873 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ കൂടുതല്‍ മഹാരാഷ്ട്രയില്‍, തൊട്ടുപിന്നില്‍ കേരളം

Jaihind News Bureau
Saturday, March 28, 2020

ന്യൂഡല്‍ഹി:  രാജ്യത്ത് 873 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 19 പേര്‍ മരണപ്പെട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്.177 പേര്‍. കേരളമാണ് തൊട്ടുപിന്നില്‍. 164 പേര്‍.
അതേസമയം സംസ്ഥാനത്താകെ 1,10,299 പേര്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 34 എണ്ണവും കാസര്‍കോട് ജില്ലയിലാണ്. ഇതോടെ കാസര്‍കോട്ടെ ആകെ രോഗികളുടെ എണ്ണം 82 ആയി.