കൊച്ചിയിൽ 5 അഞ്ച് പേർക്ക് കൊവിഡ്; സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30ആയി

Jaihind News Bureau
Friday, March 20, 2020

കൊച്ചി: കൊച്ചിയിൽ അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ നിന്നും വന്ന ബ്രിട്ടീഷ് ടൂറിസ്റ്റ് സംഘത്തിലുൾപ്പെട്ട അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘത്തിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ്19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി.

കാസർഗോഡാണ് അവസാനമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ സംസഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. 5155 പേരെ രോഗബാധ ഇല്ലെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. 18 ട്രെയിനുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും, വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുള്ള മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് നടപടി.

teevandi enkile ennodu para