സി.ഒ.ടി നസീർ വധശ്രമം : സിപിഎമ്മുകാരായ 12 പ്രതികൾക്കെതിരെ കുറ്റപത്രം

Jaihind News Bureau
Friday, March 12, 2021

 

കണ്ണൂർ : തലശ്ശേരിയിലെ സി.ഒ.ടി.നസീർ വധശ്രമക്കേസിൽ  പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 12 പ്രതികൾക്കെതിരെയാണ് കുറ്റപത്രം . വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

സിപിഎം പ്രവർത്തകരായ ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്ത്, പൊട്ടി സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്തു, രാഗേഷ്, തുടങ്ങി 12 പ്രതികൾക്കെതിരെയാണ് തലശ്ശേരി സി.ഐ കുറ്റപത്രം നൽകിയത് . 2019 മേയ് 18ന് രാത്രി കായ്യത്ത് റോഡിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത് .