ദുബായ് : കൊറോണ വൈറസ് ആശങ്കകളെ തുടര്‍ന്ന്, യുഎഇയിലെ നഴ്സറി സ്കൂളുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ അടച്ചിടാന്‍ ഉത്തരവിട്ടു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അടിയന്തര പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇനി എന്നാണ് കിന്റര്‍ ഗാര്‍ട്ടന്‍ സ്കൂളുകള്‍ തുറക്കുകയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം, ഒന്നു മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള സ്കൂള്‍ അധ്യയനത്തിന് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ , രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ ഇപ്പോള്‍ വാര്‍ഷിക പരീക്ഷകള്‍ നടന്ന് വരുകയാണ്. അതിന് ശേഷമായിരിക്കുമോ ഭാവി പദ്ധതികളെന്നും സൂചനയുണ്ട്.
യുഎഇ ആരോഗ്യ-പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, കുവൈത്തിലും ബഹ്റൈനിലും രണ്ടാഴ്ചത്തയേക്ക് മുഴുവന്‍ സ്കൂളുകളും അടച്ചിടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൊറോണ വൈറസ് തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, യുഎഇയില്‍ സജീവമായി നടന്ന് വരുകയാണെന്നും മന്ത്രാലയം അറിയിച്ചു.