കൊവിഡ് ബാധിച്ച കൊല്ലം സ്വദേശികളായ രണ്ട് പേർ വിദേശത്ത് മരിച്ചു; കൊട്ടാരക്കര സ്വദേശി ന്യൂയോർക്കിലും ഓടനാവട്ടം സ്വദേശിനി ലണ്ടനിലും ആണ് മരിച്ചത്

Jaihind News Bureau
Monday, April 6, 2020

കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശികളായ രണ്ട് പേർ വിദേശത്ത് മരിച്ചു. കൊട്ടാരക്കര സ്വദേശി ന്യൂയോർക്കിലും ഓടനാവട്ടം സ്വദേശിനിയായ 62 കാരി ലണ്ടനിലും ആണ് മരിച്ചത്.

ന്യൂയോർക്കിൽ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ. 65 വയസ്സായിരുന്നു. ഇന്ന് രാവിലെ യാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്
3 ദിവസമായി രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഭാര്യയും മകളും മകനും ഉൾപ്പെടെ ഇവരുടെ കുടുംബവും ന്യൂയോർക്കിലാണ്. 17 വർഷമായി ന്യൂയോർക്കിൽ താമസിക്കുകയായിരുന്നു.
ആശുപത്രിയിൽ കെയർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കുടുംബം വീട്ടിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. മൃതദേഹം നാളെ സംസ്ക്കരിക്കും.

വെളിയത്തിന് സമീപം ഓടനാവട്ടം സ്വദേശിനിയായ ഇന്ദിരയാണ് ലണ്ടനിൽ മരിച്ചത്. ലണ്ടനിലെ ക്രോയിഡയിൽ താമസിച്ചിരുന്ന ഇവർക്ക് നാല് ദിവസം മുൻപാണ് രോഗം അധികരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.