കൊവിഡ് 19 : സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി

Jaihind News Bureau
Tuesday, March 31, 2020

കൊവിഡ് 19 ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി റിട്ടയേഡ് എഎസ്‌ഐ അബ്ദുൾ അസീസ് (68) അന്തരിച്ചു. അന്ത്യം സംഭവിച്ചത് രാത്രിയിൽ.

ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായി. തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. വൃക്കയുടെ പ്രവർത്തനവും നിലച്ചത് വെല്ലുവിളിയായി. ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സംസ്കാരം ഇന്ന് 10.30 ഓടെ നടത്തും.

അബ്ദുൽ അസീസുമായി ബന്ധപ്പെട്ട ഇദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. എങ്കിലും എല്ലാവരും ക്വാറന്‍റീനിലേക്ക് പോകണമെന്നും നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രോഗം പകർന്നത് എവിടെ നിന്ന് എന്ന് പരിശോധിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ ചിലരെ സംശയമുണ്ട്. നിലവിൽ അവർ ആരോഗ്യവന്മാർ ആണെങ്കിലും അവരെയും നിരീക്ഷണത്തിലാക്കും. സംശയിക്കപ്പെടുന്നവരുടെ എല്ലാം സ്രവ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അബ്ദുൽ അസീസിന്‍റെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു…

teevandi enkile ennodu para