കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി

Jaihind News Bureau
Saturday, February 8, 2020

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി. ഫ്യൂബയിൽ മാത്രം ഇന്നലെ 71 പരാണ് മരിച്ചത്. വുഹാനിലും, ഹൂബെയ്, ജിലിൻ, ഹെനാൻ, ഗുവാങ്ദോങ്, പ്രവിശ്യകളിലാണ് കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചത്. കൊറോണ ബാധയിൽ ദിനംപ്രത് മരണനിരക്ക് വർധിക്കുന്നതാണ് കാണാൻ കഴിയുന്നത്. വരും ദിവസങ്ങളിലും മരണസംഖ്യ ഉയരാൻ സാധ്യതയുണണ്ട്.

ഹുവാനിലേക്ക് 11,000 പേർകൂടി അടങ്ങുന്ന വൈദ്യസംഘത്തെ ഇതിനോടകം അയച്ചിട്ടുണ്ട്. വൈറസ്ബാധ സംബന്ധിച്ച് ആദ്യം വെളിപ്പെടുത്തിയ മരിച്ച ഡോക്ടർ വെൻ ലിയാങ്ജിന് കഴിഞ്ഞ ചൈന ആദരമർപ്പിച്ചു. രോഗികളിൽനിന്ന് രോഗം ബാധിച്ച അദ്ദേഹം വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.

ഇതിനിടെ ഈനാംപേച്ചിയിൽനിന്നാകാം രോഗം പടർന്നതെന്ന് ചില ശാസ്ത്രജ്ഞർ പറഞ്ഞു. ഈനാംപേച്ചിയിൽനിന്ന് ശേഖരിച്ച ജനിതകഘടന രോഗബാധിതരിൽ കണ്ടതുമായി 99 ശതമാനം സാമ്യമുള്ളതാണ്. ഇരുപത്തഞ്ചിൽപരം രാജ്യങ്ങളിൽ ഇതിനോടകം രോഗം വ്യാപകമാി. രോഗം തടയാൻ നേപ്പാൾ ഒരു ലക്ഷം മുഖാവരണം ചൈനയ്ക്ക് നൽകി. മുഖാവരണവും മറ്റുപകരണങ്ങളും വേണ്ടത്രയില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.