വീട്ടാവശ്യത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്രം : ജനം വലയുന്നു

Jaihind Webdesk
Tuesday, March 22, 2022

Gas-Price

രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചതിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വിലയിലും ഉയർത്തി. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 956 രൂപയായി . 5 കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.

കഴിഞ്ഞ ദിവസം അർധരാത്രി മുതല്‍ പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും വർധിപ്പിച്ചു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയിൽ വർധനവ് ഉണ്ടായത്.