സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാല് വരെ കൂടിച്ചേരലുകള്‍ പാടില്ല : ഹൈക്കോടതി

Jaihind Webdesk
Friday, April 30, 2021

മെയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ളാദ പ്രകടനങ്ങൾ അനുവദിക്കരുത്. ഇക്കാര്യം ഉറപ്പു വരുത്തേണ്ട ചുമതല പൊലീസിനും, ജില്ലാ ഭരണകൂടത്തിനുമായിരിക്കും. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി അറിയിച്ചു.