പ്രവാസിയെ കബിളിപ്പിച്ച് കോടികള്‍ തട്ടിയ കേസിലെ പ്രതികള്‍ക്ക് ഉന്നതരുടെ സംരക്ഷണമെന്ന് ആരോപണം

Jaihind Webdesk
Friday, April 1, 2022

പ്രവാസി ഇന്ത്യൻ വ്യവസായിൽ നിന്നും 15 കോടിയലധികം രൂപ കബളിപ്പിച്ച പ്രതികളായ മലയാളികളെ സംസ്ഥാനത്തെ ഉന്നതർ സംരക്ഷിക്കുന്നതായി ആരോപണം. പ്രതികൾക്ക് എതിരെ മുഖ്യമന്ത്രിക്ക് ഉൾപടെ പരാതി നൽകിയിട്ടും ഇവരെ പിടികൂടാൻ കാര്യമായി നീക്കം പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തട്ടിപ്പിന്‍റെ രേഖകളും പ്രതികളുടെ ചാറ്റുകൾ ഉൾപ്പടെ പോലീസിന് കൈമാറിയിട്ടും ഭരണതലത്തിലെ ഉന്നതരുടെ ഇടപെടൽ അന്വേഷണത്തിലെ മെല്ലെ പോക്കിലാണ്.

മുംബൈ സ്വദേശി ആസാദ് ഫ്രുകുദിനാണ് തട്ടിപ്പിന് ഇരയായത്. ദുബൈയിലും ഖത്തറിലും ഇദ്ദേഹത്തിന്‍റെ  സ്ഥാപനത്ത സുപ്രധാന പദവി വഹിച മുക്കം സ്വദേശി മുബാറക് ഖലീൽ മേരിക്കുന്ന് സ്വദേശി മുഹമ്മദ് ദീലിപ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ . അബാസ് ഫ്രകുദിന്‍റെ സ്ഥാപനത്തിൽ ജോലി നോക്കവേ മറ്റൊരു സ്ഥാപനം രുപീകരിച്ച് വൻ തുക വകമാറ്റുകയായിരുന്നു. മുബാറക് ഖലയത്തിന് ഖത്തറിലെ സ്ഥാപനത്തിന്‍റെ പൂർണ്ണ ചുമതലയം അധികാരവും നൽകിയിരുന്നു.

സെയിലസിന്‍റെ ചുമതലായിരുന്നു മുഹമ്മദ് ദീലിപിന് . തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇരവരും കേരത്തിലേക്ക് മടങ്ങി. രണ്ട് വർഷം ഇത് സംബന്ധിച്ച് പരാതി അബാസ് ഫു ക്ര്യദിൻ നേരിട്ട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം അന്നത്തെ ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് പരാതി കൈമാറി. ഇതിനെ തുടർന്ന് കോഴിക്കോട് റുറൽ എസ്പിയുടെ കീഴിൽ ഉള്ള മുക്കം , ചേവായൂർ പോലീസ് സേറ്റഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. പക്ഷേ പ്രതികൾക്ക് ഭരണത്തലത്തിലെ സ്വാധീനം കാരണം അന്വേഷണം മുന്നോട്ട് പോയില്ല.

ഇതിനിടെ അന്വേഷണത്തിന് ആവശ്യമായ ദുബായിലെ ഇന്ത്യൻ എംബസിയുടെ രേഖകൾ പോലീസിന് നൽകിയത് കാണാതായി. അന്വേഷണം സ്തംഭിച്ചു എന്ന് പരാതിയിൽ കേസ് കൊച്ചി ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതിനിടെ പ്രതികൾ രാജ്യം വിട്ടു. ഇവരെ തിരിച്ച് എത്തിക്കാൻ അന്വേഷണ സംഘം കാര്യമായ ഒരു ശ്രമവും നടത്തുന്നില്ല. കോഴിക്കോട് ജില്ലയിലെ ഒരു മന്ത്രി ഉൾപ്പടെയുള്ള ഉന്നതർ കേസ് അട്ടിമറിച്ചത് എന്നാണ് ആരോപണം. കൂടാതെ ഭരണ മുന്നണിയിലെ പ്രമുഖ കക്ഷിയുടെ പിന്തുണയും പ്രതികൾക്ക് ഉണ്ട് എന്ന് ആക്ഷേപവും ശക്തമാണ്.