തമ്പാനൂരില്‍ വാഹനങ്ങള്‍ തകർത്ത പ്രതിയായ പതിനെട്ടുകാരന്‍ പിടിയില്‍

Jaihind Webdesk
Sunday, October 10, 2021

തിരുവനന്തപുരം : തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാം (18) ആണ് പിടിയിലായത്. മോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചെന്ന് പ്രതി മൊഴി നൽകി. യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങളില്‍നിന്ന് സ്റ്റീരിയോ, കൂളിംഗ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ നഷ്ടമായി. പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന റെയില്‍വേ ജീവനക്കാരുടെ ഉൾപ്പെടെ 19 വാഹനങ്ങളുടെ ഗ്ലാസാണ് തകര്‍ത്തത്.

യുവാവ് കല്ലെടുത്ത് കാറിന്റെ ഗ്ലാസ് പൊട്ടിച്ച് അകത്ത് വലിഞ്ഞുകയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പേ ആൻഡ് പാർക്കിങ്ങിന്‍റെ സുരക്ഷ ആർപിഎഫിന്‍റെ കീഴിലാണെങ്കിലും സ്വകാര്യ ഏജൻസിക്കാണ് ചുമതല. സംഭവസമയം യാതൊരു ശബ്ദവും കേട്ടില്ലെന്നാണ് പ്രധാന കവാടത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ പറയുന്നത്.

E