പ്രത്യേക പദവി തിരിച്ചുനൽകാതെ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് മെഹ്ബൂബ മുഫ്തി; പരാമർശം വിവാദത്തിൽ

Jaihind News Bureau
Saturday, October 24, 2020

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരിച്ചുനൽകാതെ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ. തന്‍റെ 14 മാസം നീണ്ട വീട്ടുതടങ്കൽ അവസാനിച്ച ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് മുഫ്തി ഇക്കാര്യം പറഞ്ഞത്. ചൈന ഇന്ത്യയുടെ അധീനതയിലുള്ള 1000 ചതുരശ്ര കിലോമീറ്റർ പ്രദേശം കൈക്കലാക്കി കഴിഞ്ഞുവെന്നും ഇതിൽ 40 കിലോമീറ്റർ മാത്രമാണ് ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കാൻ സാധിച്ചതെന്നും മുഫ്തി ആരോപിച്ചു. അതേസമയം ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയത് എന്തിനെന്നു ചൈന ചോദിക്കുന്നതായും മുഫ്തി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കാൻ പാർലമെന്റിന് അധികാരമില്ല. സ്വേച്ഛാധിപത്യത്തിന് അധികകാലം തുടരനാവില്ലെന്നും മെഹബൂബ മാധ്യമങ്ങളോട് പ്രതികരിച്ചു.