അപ്രതീക്ഷിത വിയോഗത്തില്‍ ഉള്ളുലഞ്ഞ് പ്രവർത്തകര്‍; നാളെ രാവിലെ 11 മുതല്‍ 1 വരെ ഡിസിസിയില്‍ പൊതുദർശനം; സംസ്കാരം വൈകിട്ട് 4 മണിക്ക്

Jaihind Webdesk
Thursday, August 4, 2022

കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലോടെ പ്രവര്‍ത്തകർ. ഇന്ന് സന്ധ്യയോടെ കുളിമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഭൗതികദേഹം സംസ്കരിക്കും.

പൊതുദർശനത്തിന്‍റെ സമയക്രമം:

നാളെ രാവിലെ 10 മുതല്‍ 11  മണി വരെ തേവള്ളിയിലെ വസതിയിലും തുടർന്ന് 11 മുതൽ 1 മണി വരെ കൊല്ലം ഡി സിസി ഓഫീസിലും പൊതുദർശനം. ചാത്തന്നൂർ ജംഗ്ഷനില്‍ 1.30 മുതല്‍ 2 മണി വരെയും തുടർന്ന് 2.15  മുതല്‍ 2.30 വരെ പേരൂർ സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിന് വെക്കും.  ശേഷം കരിക്കോട് സ്വവസതിയായ പേരൂർ മുല്ലശേരിയിൽ വൈകിട്ട് 4 മണിയോടെ  ഭൗതികദേഹം സംസ്കരിക്കും.