ബ്രൂവറി അഴിമതി വിഷയത്തിൽ സർക്കാറിനെതിരെ ശക്തമായ സമരം നടത്തും : കെ.സി വേണുഗോപാൽ

webdesk
Saturday, October 6, 2018
സർക്കാറിനെതിരായ ബ്രൂവറി അഴിമതി വിഷയത്തിൽ ശക്തമായ സമരം നടത്തുമെന്ന് കെ.സി വേണുഗോപാൽ എം.പി. എട്ടാം തിയതി നടക്കുന്ന രാഷ്ട്രീയ കാര്യ സമിതിയിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബ്രൂവറി അഴിമതി വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരം കൂടുതൽ ശക്തമാക്കും. തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രീയ കാര്യ സമിതിയിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യും. വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ മുന്നേറ്റം നടത്തും. മോദി സർക്കാറിന്‍റെ ഭരണ പരാജയവും അഴിമതിയും ഉയർത്തിക്കാട്ടിയാവും  കോൺഗ്രസിന്‍റെ പ്രചാരണം. ശബരിമല വിഷയത്തിൽ കോടതി വിധിയോട് യോജിക്കുന്നില്ല. ആചാരനുഷ്ഠാനങ്ങൾക്കാണ് പ്രാധാന്യം. കോടതി വിധി കൊണ്ട് മാറ്റാവുന്നതല്ല വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
റഫേൽ ഇടപാടിൽ ജോയിന്‍റ് പാർലമെന്‍റ് അന്വേഷണത്തെ പ്രധാനമന്ത്രി ഭയക്കുകയാണ്. റഫേൽ ഇടപാടിൽ മോദി മൗനം കൈവെടിയണം. നാലര വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണം സമ്പൂർണ്ണ പരാജയമാണ്. ഒക്ടോബർ 2 മുതൽ നവംബർ 10 വരെ കോൺഗ്രസ് നടത്തുന്ന ദേശവ്യാപക ക്യാംപയിനിലൂടെ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കെ.സി വേണുഗോപാൽ കോഴിക്കോട് പറഞ്ഞു.


[yop_poll id=2]