കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ; തീരുമാനം നാളെ വൈകിട്ട്

Jaihind Webdesk
Friday, March 15, 2019

Mullappally-Ramachandran

ലോക്സഭ തിരഞ്ഞെടുപ്പ് കേരളത്തിലെ കോൺഗ്രസിന്‍റെ സ്ഥാനാർഥി ചർച്ചകൾക്കായുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങി. തീരുമാനം നാളെ വൈകിട്ടോടെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്‍റെ സീറ്റ് ആർക്കും കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പര്യടനം പൂർത്തിയാക്കി മടങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും ഇന്നലെ ഡല്‍ഹിയിലേയ്ക്ക് പോയിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും വിമാനത്തിലുണ്ടായിരുന്നു.

സ്ഥാനാർഥികൾ ആരൊക്കെയെന്നതു സംബന്ധിച്ചു ധാരണയായ ശേഷം പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്കു കൈമാറും. സമിതി യോഗം ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും.

 

 

teevandi enkile ennodu para