പെരിയ ഇരട്ടക്കൊലപാതകം : സിപിഎമ്മിനെതിരെ പ്രതിഷേധവും പ്രചാരണവും ശക്തമാക്കി കോൺഗ്രസ്

Jaihind Webdesk
Tuesday, March 5, 2019

Periya-Murdercase

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധവും പ്രചാരണവും ശക്തമാക്കി കോൺഗ്രസ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ മഹിളാ കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹിളാ സംഗമം ഇന്ന് പെരിയയിലെ കല്യോട്.

സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രിയത്തിന് എതിരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയാണ് മഹിളകളുടെ സംഗമം സംഘടിപ്പിക്കുന്നത്. അമ്മ മനസ്സ് എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൽ മഹിളാ കോൺഗ്രസ് നേതാക്കൾക്കൊപ്പം കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിൽ സി പി എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് ഇരയായവരുടെ ബന്ധുമിത്രാധികളും പങ്കെടുക്കും.

ക്യപേഷിന്‍റെയും ശരത്തിന്‍റെയും നാടായ കല്യോട് നടക്കുന്ന സംഗമത്തിൽ കല്യോട്ടെ അമ്മമാരും സഹോദരിമാരും പങ്കെടുക്കും. യുഡിഎഫിന്‍റെയും കോൺഗ്രസ്സിന്‍റെയും പ്രമുഖ സംസ്ഥാന നേതാക്കളും സംഗമത്തിൽ പങ്കെടുക്കും. രാവിലെ ആരംഭിക്കുന്ന അമ്മമാരുടെ സംഗമം ഉച്ചയോടെ സമാപിക്കും.