‘ജീവന്‍ രക്ഷിക്കാനായി കശ്മീരില്‍ നിന്ന് ജനം പലായനം ചെയ്യുന്നു’: കേന്ദ്ര സർക്കാരിന്‍റെ പരാജയമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, June 5, 2022

ന്യൂഡല്‍ഹി: കശ്മീരിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. തീവ്രവാദ ആക്രമണങ്ങൾ കശ്മീർ പുനഃസംഘടനയ്ക്കേറ്റ പ്രഹരമാണെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി വിമർശിച്ചു. കശ്മീരിൽ നിന്നും ജനങ്ങൾ നാടുവിടുകയാണ്. സർക്കാരിന്‍റെ നയപരാജയമാണ് ഇതിന് കാരണം. തീവ്രവാദികൾ സാധാരണക്കാരെ വേട്ടയാടുകയാണ്. ഇത് ഗൗരവകരമായ സാഹചര്യമാണെന്നും അധിർ രജ്ഞൻ ചൗധരി ചൂണ്ടിക്കാട്ടി.