ഒരു മാസത്തേക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് ; കേരളത്തില്‍ വിലക്കില്ല

Jaihind Webdesk
Thursday, May 30, 2019

കോണ്‍ഗ്രസ് വക്താക്കള്‍ ഒരുമാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് എ.ഐ.സി.സി തീരുമാനം.   കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കേരളത്തില്‍ ചർച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

‘ഒരുമാസത്തേക്ക് പാര്‍ട്ടി വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അയക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. കോണ്‍ഗ്രസ് പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കരുതെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’ – സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.[yop_poll id=2]