ഉള്ളി വില നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയം; പാർലമെന്‍റിന് മുന്നില്‍ കോൺഗ്രസ് എം.പി മാർ പ്രതിഷേധിച്ചു

Jaihind News Bureau
Thursday, December 5, 2019

ഉള്ളി വില നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിൽ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് എം.പി മാർ പ്രതിഷേധിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയാണ് എം.പിമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ജയിൽ മോചിതനായ പി.ചിദംബരം എം.പിയും പ്രതിഷേധത്തിൽ പങ്കെടുത്തു. ഉള്ളി വില വൻ തോതിൽ ഉയർന്നിട്ടും കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതന്ന് ലോകസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഉള്ളി വ്യാപാരം നിശ്ചലമാണ്. വിപണയിൽ കരിഞ്ചന്തയും പുഴ്ത്തിവെയ്പ്പും തുടരുകയാണന്ന് അദദ്ദേഹം കുറ്റപ്പെടുത്തി.