കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയും കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത യോഗവും നാളെ

Jaihind Webdesk
Friday, December 14, 2018

Indira-Bhavan-KPCC

കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗം നാളെ ചേരും. ഉച്ചയ്ക്കു ശേഷം 3 മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ചാണ് യോഗം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം.

രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത യോഗവും ചേരും. ഡി.സി.സി. പ്രസിഡന്റുമാരുടേയും, ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും, ജില്ലകളുടെ ചുമതലയുള്ള നേതാക്കളുടേയും, സംയുക്ത യോഗമാണ് ചേരുന്നത്. തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരുന്ന യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.[yop_poll id=2]